പലരും നേരിടുന്ന പ്രശ്നമാണ് കുഴിനഖം. മഞ്ഞളും കറ്റാര്‍വാഴയുടെ നീരും കൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്.
സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് പൂശിയാല്‍ ശമനമുണ്ടാകും.
Read Also : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: എന്ത് നടപടിയെടുക്കണമെന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു
കുഴിനഖം, വളംകടി എന്നിവ മാറാന്‍ മഞ്ഞളും മൈലാഞ്ചിയിലും നല്ലത് പോലെ അരച്ച് കെട്ടുക. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച് രണ്ടുനേരം പുരട്ടിയാല്‍ കുഴിനഖം മാറും.
കുഴിനഖത്തിന് വേപ്പെണ്ണയില്‍ മഞ്ഞളരച്ചിടുക. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒര മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും. വേപ്പിലയും മഞ്ഞളും കൂടി അരച്ചത് ചൊറി, ചിരങ്ങ് എന്നിവ ശമിക്കാന്‍ സഹായിക്കും.
വാതം, പിത്തം, ത്വക്ക് രോഗങ്ങള്‍, എന്നിവയെ ചെറുക്കാനും മഞ്ഞളിനാകും.
Post Your Comments