പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് മെലിഞ്ഞ ശരീരം. ചെറിയ പ്രായത്തില്‍ മെലിഞ്ഞിരിക്കുന്ന പല ആളുകളും പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കുന്നതായി കാണാം.
കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഭക്ഷണം കഴിക്കുന്നതും കൃത്യമായ വ്യായാമവും ആരോഗ്യമുള്ള ഒരു ശരീരം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും.
മൂന്ന് നേരം പ്രധാനഭക്ഷണം കഴിക്കുന്നതോടൊപ്പം ഇടവേളകളില്‍ പഴങ്ങളോ സാലഡുകളോ പലഹാരങ്ങളോ (എണ്ണപലഹാരങ്ങള്‍ ഒഴിവാക്കണം) കഴിക്കുന്നത് നല്ലതാണ്. മെലിയാനുള്ള കാരണങ്ങള്‍ ഇവയാകാം. പാരമ്പര്യം, ഉറക്കമില്ലായ്മ, മാനസികസമ്മര്‍ദ്ദം, തൈറോയിഡിസം, ചില അസുഖങ്ങളുടെ ലക്ഷണങ്ങൾ കൊണ്ട് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത്.
ആഹാരക്രമത്തില്‍ നിന്ന് വര്‍ജ്ജിക്കേണ്ടവ
വറുത്തെടുത്ത എണ്ണപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്സ്, സോഫ്ട് ഡ്രിങ്ക്സ്
കഴിക്കേണ്ടവ: നട്സ്, ഡ്രൈ ഫ്രൂട്ട്സ്, പഴങ്ങൾ
പയറു വർഗങ്ങൾ, ഓട്സ്, പാലും പാലുത്പന്നങ്ങളും, പച്ചക്കറികള്‍
Read Also : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: എന്ത് നടപടിയെടുക്കണമെന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു
വണ്ണം വയ്ക്കാനൊരു ഭക്ഷണക്രമം
രാവിലെ – ചായ, കാപ്പി, പാല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഒരു മണിക്കൂറിന് ശേഷം രണ്ടോ മൂന്നോ പുഴുങ്ങിയ പഴവും ഒരു പുഴുങ്ങിയ മുട്ടയും പ്രാതലായി കഴിക്കാം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഡ്രൈഫ്രൂട്ട്സോ ലസിയോ ജ്യൂസോ കഴിക്കാം. ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ മീനോ ഇറച്ചിയോ വെജിറ്റേറിയനാണെങ്കില്‍ പരിപ്പ് കറിയോ മറ്റോ കൂട്ടി കഴിക്കാം. ഫ്രൂട്ട് സലാഡ്, തൈര് എന്നിവയും ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്താം. വൈകിട്ട് ഒരു ഗ്ലാസ്സ് ചായ, കാപ്പി, പാല്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നിനോടൊപ്പം പുഴുങ്ങിയ പഴമോ മറ്റോ ആകാം. രാത്രി ഭക്ഷണം വയറ് നിറച്ച് കഴിക്കരുത്. ചപ്പാത്തി , ചോറ് തുടങ്ങിയവ കഴിക്കാം. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്.
Post Your Comments