തിരുവനന്തപുരം: പൂക്കളം തീർത്തും ഊഞ്ഞാലാടിയും ഇത്തവണത്തെ ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മന്ത്രിമാർ. ടൂറിസം വകുപ്പ് ഡയറക്ടറേറ്റിൽ സജ്ജമാക്കിയ ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങാണ് മന്ത്രിമാരുടെ ആഘോഷ വേദിയായത്.
Read Also: ഗർഭിണിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു, ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ
മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. ടൂറിസം ഡയറക്ടറേറ്റ് വളപ്പിൽ കെട്ടിയ ഊഞ്ഞാലിൽ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും ആന്റണി രാജുവും ആടി. എംഎൽഎമാരായ വി ജോയി, ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഐ ബി. സതീഷ് എന്നിവർ ഒപ്പം ചേർന്നതോടെ ആഘോഷം കളറായി. ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഓണം വാരാഘോഷത്തിന്റെ ലോഗോ മന്ത്രിമാർ പ്രകാശനം ചെയ്തു.
Read Also: ഓണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സർക്കാർ
Post Your Comments