Latest NewsNewsIndia

ചന്ദ്രയാൻ-3 എന്ന് ചന്ദ്രനിലിറങ്ങും? തീയതിയും സമയവും പ്രഖ്യാപിച്ച് ഐ.എസ്.ആർ.ഒ

ന്യൂഡൽഹി: ലാൻഡർ മൊഡ്യൂൾ (എൽഎം) രണ്ടാമത്തേതും അവസാനത്തേതുമായ ഡി-ബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യയുടെ ചന്ദ്രയാൻ -3 ചന്ദ്രനോട് കൂടുതൽ അടുത്തു. ഇതോടെ, ചന്ദ്രനോട് ഏറ്റവും അടുത്തുള്ള പോയിന്റ് 25 കിലോമീറ്ററും ഏറ്റവും ദൂരെയുള്ളത് 134 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിൽ ലാൻഡർ എത്തിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഞായറാഴ്ച അറിയിച്ചു.

മൊഡ്യൂൾ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും നിയുക്ത ലാൻഡിംഗ് സൈറ്റിൽ സൂര്യോദയത്തിനായി കാത്തിരിക്കുകയും ചെയ്യുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ജൂലൈ 14 ന് ആയിരുന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ഇതിന് ഏതാനും ആഴ്ചകൾക്ക് ശേഷം, ഓഗസ്റ്റ് 5 ന് ലാൻഡർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

ചാന്ദ്രയാൻ 3 എന്നാകും ചന്ദ്രനെ തൊടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഓഗസ്റ്റ് 23 ന് ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ തൊടും എന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാൻ -3 2023 ഓഗസ്റ്റ് 23 ന് ഏകദേശം 18:04 ആകുമ്പോൾ ചന്ദ്രനിൽ ഇറങ്ങുമെന്ന് ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ലാൻഡർ “സോഫ്റ്റ് ലാൻഡിംഗ്” നടത്താൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡർ സ്പർശിച്ചതിന് ശേഷവും, അതിന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനായി ചന്ദ്രനെ വലംവയ്ക്കുന്നത് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button