വെള്ളം ചൂടാക്കി കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലം ചിലർക്കുണ്ട്. അത് അപകടമാണ്.
വെള്ളം ചൂടാക്കുമ്പോള്‍ അതിലെ സംയുക്തങ്ങള്‍ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ധാതുക്കളും വാതകങ്ങളും രാസമാറ്റത്തിന് വിധേയമാകും. ഇത് പിന്നീട് അപകടകരമായ രാസവസ്തുക്കളായി രൂപം മാറുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
read also: തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം: കേന്ദ്ര ഗതാഗത മന്ത്രിയ്ക്ക് കത്തയച്ച് ആന്റണി രാജു
ക്യാന്‍സറിന് കാരണമാകുന്ന വിഷമാണ് നൈട്രോസാമിന്‍സ്. ചൂടാക്കിയ വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി മാറും. അതിനാലാണ് തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കരുതെന്നു പറയുന്നത്.
ഈ ലേഖനം രോഗനിർണ്ണയമോ രോഗത്തിന് പ്രതിവിധി നിർദ്ദേശിക്കുന്നതോ അല്ല. അറിവിന് വേണ്ടി മാത്രമാണ് ഈ ലേഖനം.
Post Your Comments