KeralaLatest NewsNews

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന ഉപേക്ഷിച്ചു

ഏകീകൃത കുര്‍ബാന നടത്താന്‍ നിര്‍ദ്ദേശിച്ചത് പോപ്പിന്റെ പ്രതിനിധി

കൊച്ചി: വിശ്വാസികളിലെ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടത്താനിരുന്ന ഏകീകൃത കുര്‍ബാന ഉപേക്ഷിച്ചു. വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുര്‍ബാന നടത്താന്‍ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളില്‍ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയാണ് നടത്തിയത്. ഏകീകൃത കുര്‍ബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോള്‍ ചുരുക്കം ചില പള്ളികളില്‍ നടത്തുകയും ചെയ്തു.

Read Also: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും കുടിക്കാം ഈ ജ്യൂസുകള്‍…

സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ 9.30 ന് ഏകീകൃത കുര്‍ബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുര്‍ബാന ഉപേക്ഷിച്ചത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് ഏകീകൃത കുര്‍ബാന നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതെന്ന് ബസിലിക്ക വികാരി ഫാ.ആന്റണി പൂതവേലില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button