![](/wp-content/uploads/2023/08/whatsapp-image-2023-08-20-at-21.24.42.jpg)
ജനപ്രിയ വെയറബിൾ, ഓഡിയോ ഗാഡ്ജെറ്റ് നിർമ്മാതാക്കളായ നോയിസ് ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന പുതിയൊരു ഇയർ ബഡ്സ് കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോയിസ് ബഡ്സ് വിഎസ്106 ടി ഡബ്ല്യുഎസ് (Noise Buds VS106 TWS) എന്ന പുത്തൻ ഇയർ ബഡ്സാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവ ഇയർ ബഡ്സ് സ്റ്റെം ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. 10എംഎം ഡ്രൈവറും ഈ ഡിവൈസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫോണുകളുമായി എളുപ്പത്തിൽ പെയർ ചെയ്യാൻ സഹായിക്കുന്ന ബ്ലൂടൂത്ത് 5.3 കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മോഡലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
അതിവേഗ ചാർജിംഗിനായി ഇൻസ്റ്റാ ചാർജ് സാങ്കേതികവിദ്യയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 200 മിനിറ്റ് വരെ പ്ലേ ടൈം ലഭിക്കുന്നതാണ്. അതേസമയം, മുഴുവനായും ചാർജ് ചെയ്താൽ 200 മിനിറ്റ് വരെ പ്ലേ ടൈം ലഭ്യമാകും. കോളുകൾ വിളിക്കുമ്പോഴും, ഓഡിയോ റെക്കോർഡ് ചെയ്യുമ്പോഴും വ്യക്തമായി കേൾക്കാനായി ക്വാഡ് മൈക്ക് സിസ്റ്റം നൽകിയിട്ടുണ്ട്. കൂടാതെ, അനാവശ്യ നോയിസുകൾ ഒഴിവാക്കാൻ ഇഎൻസി ഫീച്ചറും ലഭ്യമാണ്.
നോയിസ് ബഡ്സ് വിഎസ്106 ടി ഡബ്ല്യുഎസിന്റെ പ്രധാന ആകർഷണീയത വിലയാണ്. 1,299 രൂപയ്ക്കാണ് ഈ ഇയർ ബഡ്സ് വാങ്ങാൻ സാധിക്കുക. നിലവിൽ, ഗോനോയിസ് ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലൗഡ് വൈറ്റ്, ജെറ്റ് ബ്ലാക്ക്, സ്കൈ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഈ വയർലെസ് ഇയർ ബഡ്സ് സ്വന്തമാക്കാനാകും.
Post Your Comments