Latest NewsKeralaNews

എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കം: കേന്ദ്ര സർക്കാരിനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പിണറായി തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി ഡി സതീശൻ: വിമർശനവുമായി കെ സുരേന്ദ്രൻ

ഫണ്ട് തരാതെ വൈരനിര്യതാന ബുദ്ധി തുടരുകയാണ്. അർഹമായതും നിഷേധിക്കുന്നു. കേന്ദ്രസർക്കാരിന്റേത് രാജ്യത്തെ തകർക്കുന്ന നവഉദാരവത്ക്കരണ നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെതിരായ ബദൽ ഉയർത്തിപ്പിടിക്കുകയാണ് കേരള സർക്കാർ. ആ സർക്കാരിനെ ഇല്ലാതാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Read Also: വീടിന്റെ ജനൽകമ്പി അറുത്ത് മാറ്റി മോഷണം: നഷ്ടപ്പെട്ടത് 15 പവൻ സ്വർണം, മോഷ്ടാവ് മണിക്കൂറിനുള്ളിൽ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button