KeralaLatest NewsNewsBusiness

ഓണം ആഘോഷമാക്കാൻ സപ്ലൈകോ, ജില്ലാതല സ്റ്റാളുകൾ ഇന്ന് മുതൽ ആരംഭിക്കും

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക

ഓണാഘോഷത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ. ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ജില്ലാതല സപ്ലൈകോ സ്റ്റാളുകൾ ഇന്നും നാളെയുമായി പ്രവർത്തനമാരംഭിക്കുന്നതാണ്. സപ്ലൈകോ ഓണം ഫെയർ 2023-ൽ നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറി, മിൽമ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമേ, വൻകിട കമ്പനികളുടെ തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ ലഭിക്കുന്നതാണ്.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. അത്യാധുനിക സൂപ്പർമാർക്കറ്റുകൾക്ക് സമാനമായ വിൽപ്പന രീതിയും, സൗകര്യങ്ങളും സ്റ്റാളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 വരെയാണ് ഫെയർ നടക്കുക. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനം എന്നിവയും ഒരുക്കുന്നതാണ്.

Also Read: റോ​ഡ് മു​റി​ച്ച് ക​ട​ന്ന വ​യോ​ധി​ക​നെ ബൈ​ക്ക് ഇ​ടി​ച്ചു: വ​യോ​ധി​ക​നും ബൈ​ക്ക് യാ​ത്രക്കാര​നും പ​രി​ക്ക്

ഉടൻ വൈകാതെ കൺസ്യൂമർഫെഡിന്റെ 1600 ഓണച്ചന്തകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കും. ഓണച്ചന്തകൾ മുഖാന്തരം സബ്സിഡി നിരക്കിൽ ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ലഭിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്തെ വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് സ്പെഷ്യലായി അഞ്ച് കിലോ അരി വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button