ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം…ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമായി ഓഗസ്റ്റ് 19 ആഘോഷിക്കപ്പെടുന്നതിന്റെ ചരിത്രമറിയാം.
1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ ഈ വിദ്യയെപ്പറ്റി ലോകത്തിനു പറഞ്ഞു കൊടുത്തിരുന്നത്രേ. ഒരു ഇരുട്ട്മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന പ്രതിഭാസത്തെക്കുറിച്ച് അരിസ്ടോട്ടില്‍ ലോകത്തിനു പറഞ്ഞു കൊടുത്തതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫി കടന്നുവരുന്നത് എന്ന് ഓർക്കണം. ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ ‘ക്യാമറ ഒബ്സ്ക്യുര’ യുടെ പിറവിക്കു പിന്നിലും ഈ തത്ത്വം ഉപയോഗപ്പെടുത്തി.
read also: കൊച്ചിയില്‍ വഴിയോര കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു, നിരീക്ഷണം ശക്തമാക്കി പൊലീസ്
ചരിത്രത്തിലൂടെ
1837-ൽ ഫ്രഞ്ചുകാരായ ജോസഫ് നൈസെഫോർ നീപ്‌സും ലൂയിസ് ഡാഗുറെയും ചേർന്ന് ‘ഡാഗ്യുറോടൈപ്പ്’ കണ്ടുപിടിച്ചതോടെയാണ് ലോക ഫോട്ടോഗ്രാഫി ദിനത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫിക് പ്രക്രിയയായിരുന്നു അത്. 1839 ഓഗസ്റ്റ് 19 ന് ഫ്രഞ്ച് സർക്കാർ ഈ ഉപകരണത്തിന്‍റെ പേറ്റന്‍റ് സ്വന്തമാക്കി. തുടര്‍ന്ന് ഈ സാങ്കേതിക വിദ്യ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കിയതിനാൽ ഡാഗ്യുറോടൈപ്പിന്‍റെ കണ്ടുപിടുത്തം ലോകത്തിനുള്ള സമ്മാനമായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് ആ ദിവസം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിച്ച് തുടങ്ങി. ആദ്യത്തെ കളർ ഫോട്ടോഗ്രാഫ് 1861-ലാണ് എടുക്കുന്നത്. ആദ്യത്തെ ഡിജിറ്റല്‍ ഫോട്ടോയാകട്ടെ 1957 ലാണ് പകര്‍ത്തപ്പെട്ടത്.
നെഞ്ചില്‍ കാത്തു സൂക്ഷിക്കാന്‍ കൊതിക്കുന്ന മനോഹര നിമിഷങ്ങളെ പകര്‍ത്തി കാലങ്ങളിലേക്ക് കാത്തുസൂക്ഷിച്ച ഫോട്ടോഗ്രഫി ഇന്ന് മനുഷ്യ ജീവിതത്തിന്റെ അഭിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സന്തോഷത്തിൻെറയും വേദനയുടെയും ഒത്തുചേരലിന്റെയും മുഖങ്ങൾ സൂക്ഷിക്കാൻ ഫോട്ടോഗ്രാഫി സഹായകമാണ്. ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ചെറു ചലനങ്ങള്‍ പോലും വീട്ടിലെ ടിവി സ്‌ക്രീനില്‍ തത്സമയം ദര്‍ശിക്കുന്ന തലം വരെ ഫോട്ടോഗ്രാഫി വളര്‍ന്നിരിക്കുന്നു. സ്മാർട്ട് ഫോണിന്റെ വളർച്ച അതിനു പ്രധാന കാരണമായി മാറിയിട്ടുണ്ട്. ബഹിരാകാശത്തിന്റെ മായക്കാഴ്‌ചകൾ പകർത്താൻ കെൽപ്പുള്ള എഐ ക്യാമറകൾ വരെ ഇന്ന് ലഭ്യമാണ്.
Post Your Comments