Latest NewsIndiaNews

മേശപ്പുറത്ത് ദേശീയ പതാക വിരിച്ച്‌ ഭക്ഷണവിതരണം: മദ്രസ അധികൃതര്‍ക്കെതിരെ കേസ്

കണ്ടാലറിയുന്ന നാല് പേര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ലക്നൗ : സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മദ്രസ അധികൃതര്‍. മദ്രസയ്‌ക്കുള്ളില്‍ മേശപ്പുറത്ത് ത്രിവര്‍ണ്ണ പതാക വിരിച്ചാണ് സ്വാതന്ത്ര്യ ദിനത്തില്‍ അധികൃതര്‍ ഭക്ഷണം കഴിച്ചത്. ദഹിയവാൻ ബസാറിലെ മദ്രസ ഗൗസിയ ഇസ്‌ലാമിയ സീനത്ത് ഉള്‍ ഉലൂമിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നാട്ടുകാർ ഇവർക്കെതിരെ പരാതി നൽകിയത്.

read also: റോഡ് സുരക്ഷ: ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടാൻ തീരുമാനം

മേശയില്‍ ത്രിവർണ്ണ പതാക വിരിച്ച് അതിൽ ഭക്ഷണപാനീയങ്ങള്‍ വച്ച രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കണ്ടാലറിയുന്ന നാല് പേര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൗബ് അൻസാരി, നൻഹെ ഖുറേഷി, സഞ്ജയ്, കുല്‍ദീപ് കേശര്‍വാനി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button