Latest NewsNewsLife StyleHealth & Fitness

പ്രമേഹം നിയന്ത്രണത്തിലാക്കാൻ ചെയ്യേണ്ടത്

മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. നല്ല കൊഴുപ്പുള്ള വെണ്ടക്കായ ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുന്നതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നല്ലതാണ്.

ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.

Read Also : കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തി കോടികളുടെ സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്ന് ജെയ്ക്ക്

വെറും വയറ്റില്‍ പാവക്ക നീര് / കുമ്പളങ്ങ നീര്/ വാഴപ്പിണ്ടി നീര് / കൂവളത്തിന്റെ ഇല അരച്ചു കലക്കിയത് ഏതെങ്കിലും, പഞ്ഞപുല്ല് കുറുക്കിയത് മഞ്ഞള്‍ പൊടി അല്പം ഉപ്പു ചേര്‍ത്തത് (പ്രഷര്‍ ഇല്ലെങ്കില്‍ ) ആകാം. പത്തു മണിക്ക് രണ്ട് ഇഡലി കഴിക്കാം. അരി കുറച്ചു ഉഴുന്ന് കൂട്ടി ശീലാന്തി ഇലയില്‍ പുഴുങ്ങി എടുത്തത് ആകാം വേണമെങ്കില്‍. ഉച്ചക്ക് ഒരു കപ്പു ചോര്‍ പച്ചകറി കൂടുതല്‍ ഇട്ട അവിയല്‍ തോരന്‍, ഇവകള്‍ ആകാം നാല് മണിക്ക് വെജ് /സലാഡ് അല്ലെങ്കില്‍ ആവിയില്‍ പുഴുങ്ങിയത് ആകാം. അത്താഴം ചപ്പാത്തിയോ ചോറോ കൂടുതല്‍ പച്ചക്കറികൾ ചേര്‍ത്തു കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button