Latest NewsIndiaNews

എൻട്രൻസ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: ഈ മാസം നാലാമത്തെ മരണം

രാജസ്ഥാന്‍: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബീഹാർ സ്വദേശി വാൽമീകി ജംഗിദ് (18) ആണ് ജീവനൊടുക്കിയത്. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. എൻട്രൻസ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ ഈ മാസം നടക്കുന്ന നാലാമത്തെ ആത്മഹത്യയാണിത്. ഈ വര്‍ഷം 22 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വർഷമാണ് വാൽമീകി ജംഗിദ് കോട്ടയിലെത്തിയത്. ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. കോട്ടയിലെ മഹാവീർ നഗർ പ്രദേശത്താണ് ജംഗിദ് താമസിച്ചിരുന്നത്.

കോട്ടയിൽ വിദ്യാർത്ഥികൾക്കായി ഹെൽപ്പ് ലൈൻ ഉൾപ്പെടെയുള്ള നിരവധി നടപടികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പര്യാപ്തമല്ലെന്നാണ് ആവർത്തിച്ചുള്ള ആത്മഹത്യകൾ തെളിയിക്കുന്നത്.

 

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button