
പുതുപ്പള്ളി : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജെയ്ക് സി തോമസ് . കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്നാണ് ജെയ്ക് പറയുന്നത്.
Read Also: ബംഗളൂരുവില്‍ ബൈക്കപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
‘നിങ്ങള്‍ക്ക് എന്റെ നാട്ടിലെ കോണ്‍ഗ്രസുകരടക്കമുള്ളവരുടെ അടുത്തു പോയി അന്വേഷിക്കാം. 1945ല്‍ കോട്ടയം ടിബി റോഡില്‍ വ്യാപാരം ആരംഭിച്ചയാളാണ് എന്റെ അച്ഛന്‍. മണര്‍കാടുള്ള വീട്ടില്‍ നിന്ന് 8 കിലോമീറ്റര്‍ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. എന്റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കില്‍ ഒരു നയാ പൈസ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വിവരിച്ചിട്ടുണ്ട്. എന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ മൂല്യമാണ് ഇപ്പോഴത്തെ ചര്‍ച്ചകളിലേക്ക് വഴി തെളിക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഞാന്‍ താമസിക്കുന്ന വീടിരിക്കുന്നത്.’ – ജെയ്ക് പറയുന്നു .
അച്ഛന് എഴുതാനോ വായ്ക്കാനോ അറിയില്ലായിരുന്നു. എന്നാല്‍ എത്ര പണം മുടക്കിയാലും എന്നെയും സഹോദരനെയും നല്ല രീതിയില്‍ പഠിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ ഉറച്ച തീരുമാനമായിരുന്നു . മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലേക്ക് എത്തിച്ചത് അദ്ദേഹമാണ് – ജെയ്ക് പറഞ്ഞു .
Post Your Comments