ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. ‘മേരേ പ്യാരെ ദേശ്‌വാസിയോം, ഭായിയോം ഔർ ബഹനോം’ എന്നൊക്കെ പറഞ്ഞാണ്. എന്നാൽ പതിവുശൈലിയിൽനിന്ന് വിഭിന്നമായിട്ട് ‘മേരെ പരിവാർ ജനോം’ എന്നാണ് ഇത്തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്തത്. എന്റെ കുടുംബാംഗങ്ങളെ എന്നണ് ഇതിനർത്ഥം.
പ്രധാനമന്ത്രിയായി തുടർച്ചയായി പത്താം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശമാണിത്. എന്റെ 140 കോടി കുടുംബാംഗങ്ങളെ എന്നാണ് അദ്ദേഹം പ്രസംഗത്തിൽ ജനങ്ങളെ വിശേഷിപ്പിച്ചത്.
പ്രസംഗത്തിലുടനീളം ജനങ്ങളെ പരിവാർജൻ (കുടുംബാംഗങ്ങൾ) എന്നാണ് അഭിസംബോധന ചെയ്തത്. മുൻപ് പലപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ നടത്തിയിരുന്ന ഭായിയോം ഔർ ബഹനോം എന്നും മറ്റുമുള്ള പദപ്രയോഗങ്ങളിലേക്കു തിരികെപ്പോകാൻ അദ്ദേഹം ശ്രമിക്കാത്തത് ശ്രദ്ധേയമായി.
Post Your Comments