ന്യൂഡൽഹി: ഹെലികോപ്ടർ അപകടം വലിയൊരു ദുരന്തമാകുന്നത് ഒഴിവാക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച മേജർ മുസ്തഫ ബോഹ്റയ്ക്കും മേജർ വികാസ് ഭാംഭുവിനും ധീരതയ്ക്കുള്ള പുരസ്കാരം. ഇരുവരുടെയും ധൈര്യവും സ്ഥൈര്യവും അർപ്പണബോധവും പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
2022 ഒക്ടോബറില്‍ ആർമി പൈലറ്റുമാരായ മേജർ മുസ്തഫയും മേജർ വികാസും ഹെലിക്കോപ്ടർ യാത്ര നടത്തുന്നതിനിടെ അരുണാചൽ പ്രദേശിലെ ജനവാസമേഖലയിൽവെച്ച് കോപ്ടറിന് തീപിടിച്ചു. കോപ്ടർ ജനവാസമേഖലയിൽ പതിക്കുന്നത് ഒഴിവാക്കി ആളൊഴിഞ്ഞ ഇടത്ത് ഇടിച്ചിറക്കുകയായിരുന്നു ഇരുവരും. അപകടത്തിൽ ഇരുവരും മരിച്ചു. സ്വന്തം ജീവൻ ബലിയർപ്പിച്ചും ജനങ്ങളുടെ ജീവൻ രക്ഷിച്ച ആ ധീരതയെയാണ് രാജ്യം ആദരിച്ചത്. രാജസ്ഥാൻ സ്വദേശികളാണ് ഇരുവരും.
ഇൻസ്പെക്ടർ ദിലീപ് കുമാർ ദാസ് (പി), (സിആർപിഎഫ്), ഹെഡ് കോൺസ്റ്റബിൾ രാജ് കുമാർ യാദവ് (പി), (സിആർപിഎഫ്.), കോൺസ്റ്റബിൾ ബാലു രാഭ (പി), (സിആർപിഎഫ്), കോൺസ്റ്റബിൾ സഭ റോയ് (പി), (സിആർ.പിഎഫ്) എന്നിവരാണ് കീർത്തിചക്ര പുരസ്കാരം നേടിയത്.
മേജർമാരായ മുസ്തഫ, വികാസ് എന്നിവർക്കു പുറമേ മേജർ വിജയ് വർമ, സച്ചിൻ നേഗി, രാജേന്ദ്രപ്രസാദ്, രവീന്ദർ സിങ് റാവത്ത്, ഹവിൽദാർ വിവേക് സിങ് തോമർ, നായിക് ഭീം സിങ്, റൈഫിൾമാൻ കുൽഭൂഷൻ മന്ദ, സൈഫുല്ല ഖാദിരി, കോൺസ്റ്റബിൾ മുകേഷ് കുമാർ എന്നിവർ ശൗര്യചക്ര പുരസ്കാരവും നേടി.
Post Your Comments