അടുക്കളയിൽ സാധാരണ കാണുന്ന ഏലയ്ക്ക പല ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.
പലരുടെയും ആത്മവിശ്വാസം തകർക്കുന്ന ഒന്നാണ് വായ്‍നാറ്റം. ഇതിനു നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. ഏലയ്ക്ക് കുറച്ച് ചവയ്ക്കുന്നത് വായ്‍നാറ്റം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, വാതരോഗം, ആസ്ത്മ, വിവിധ ബാക്ടീരിയില്‍ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിനും ഏലയ്ക്ക നല്ലതാണ്.
നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്ട്രെസ് അകറ്റാനും ഉത്തമമാണ് ഏലയ്ക്ക. ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഏലയ്ക്ക പതിവായി കഴിക്കുന്നത് ഉത്തമമാണ്.
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ, ചായ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം. കൂടാതെ സാധാരണ നമ്മൾ തയ്യാറാക്കുന്ന വെജ്- നോണ്‍ വെജ് വിഭവങ്ങളിലും പലഹാരങ്ങളിലുമെല്ലാം അഭിരുചിക്ക് അനുസരിച്ച് ഏലയ്ക്ക ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ഇത് ഏലക്കയുടെ ഗുണങ്ങൾ പറയുന്ന ലേഖനം മാത്രമാണ്. രോഗങ്ങൾക്ക് സ്വയം ചികിത്സ അപകടമാണ്.
Post Your Comments