Latest NewsNewsLife StyleHealth & Fitness

അമിതരക്തസമ്മർദ്ദം കുറയ്ക്കാൻ

എങ്ങിനെ നിങ്ങൾക്ക് അമിതരക്തസമ്മർദ്ദമുണ്ടെന്നു സ്ഥിരീകരിക്കാം? ആദ്യം വേണ്ടത് ശെരിക്കും നിങ്ങൾക്ക് ബി.പി ഉണ്ടോയെന്ന് ഉറപ്പിക്കലാണ്. അത് ഒരിക്കൽ മാത്രം നോക്കുമ്പോൾ കാണുന്ന ഒരു കൂടിയ റീഡിങ് വെച്ചല്ല ഉറപ്പിക്കുന്നത്.

Read Also : ഇനി ജോലി ആവശ്യങ്ങൾക്ക് ഐഫോണും ഐപാഡും ഉപയോഗിക്കേണ്ട! ആപ്പിൾ ഡിവൈസുകൾക്ക് വിലക്കുമായി ഈ രാജ്യം

പലർക്കും ഡോക്ടർമാരെ അല്ലെങ്കിൽ ആശുപത്രി കാണുമ്പോൾ തന്നെ ബി.പി കൂടും അല്ലെ? അപ്പോൾ എങ്ങിനെ നമ്മൾ ഉറപ്പിക്കും ഇത് ശെരിക്കുമുള്ള രക്തസമ്മർദ്ദമാണെന്ന് ? അതിനായി മൂന്നു തവണ വിവിധ സമയങ്ങളിലായി ബി.പി നോക്കേണ്ടതുണ്ട്. ഈ മൂന്നു സമയത്തും ബി.പി കൂടി നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് അമിതരക്തസമ്മർദ്ദമുള്ളതായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. അമിതരക്തസമ്മർദ്ദം കുറയ്ക്കാൻ ഇതാ ചില് വഴികൾ.

മുരിങ്ങയില നീരില്‍ ഒരു അല്ലി വെളുത്തുള്ളി അരച്ച് ദിനവും രണ്ടുനേരം കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബി.പി. ശരിയാകും. ഏത്തവാഴയുടെ (നേന്ത്രവാഴ) പോളയുടെ നീര് (പിണ്ടി അല്ല) 30 ml വെച്ച് ദിനവും കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബി.പി. ശരിയാകും.
ഞെരിഞ്ഞിലും ഏലത്തരിയും കല്‍ക്കണ്ടവും സമം ചേര്‍ത്തു പൊടിച്ച് നിത്യവും കഴിച്ചാല്‍ അമിതരക്തസമ്മർദ്ദം ശമിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button