സപ്ലൈകോയില്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കും: ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ പരിഹാരവുമായി ഭക്ഷ്യ വകുപ്പ് മന്ത്രി. സപ്ലൈകോ ഷോപ്പുകളില്‍ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഓഗസ്റ്റ് 19നകം എല്ലാ ഉല്‍പന്നങ്ങളും എല്ലായിടത്തും ലഭ്യമാക്കും. വന്‍പയര്‍, കടല, മുളക് ടെണ്ടറില്‍ വിതരണക്കാര്‍ പങ്കെടുക്കുന്നില്ലെന്നും ഇവ കിട്ടാനില്ലാത്തതാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. 43000 നെല്‍കര്‍ഷകര്‍ക്ക് ബുധനാഴ്ചയ്ക്കകം പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്‌നേഹത്തിൽ പശ്ചാത്തപിക്കരുത്’: അഭയ ഹിരൺമയി

കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. സപ്ലൈകോയെ ദയാവധത്തിന് വിട്ടുകൊടുക്കുന്നുവെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉയര്‍ത്തിയത്. മാത്രമല്ല സപ്ലൈകോ കെഎസ്ആര്‍ടിസിയുടെ പാതയിലേക്കാണ് നീങ്ങുന്നതെന്നും ആരോപിച്ചിരുന്നു.

Share
Leave a Comment