അടുക്കളയിൽ എല്ലായിപ്പോഴും ഉണ്ടാകുന്ന ഒരു സാധനമാണ് കായം. സാമ്പാറിലും രസത്തിലുമിടുന്ന ഒരു അടുക്കളക്കൂട്ടായ കായം ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രതിവിധി കൂടിയാണ്. രുചിയ്ക്ക് മാത്രമല്ല, കായത്തിനു ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുന്നത് ആശ്വാസം നൽകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍, കായം കുറച്ച് വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നതും ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനില്‍ ചാലിച്ച് കഴിക്കുന്നതും നല്ലതാണെന്നു നാട്ടു ചികിത്സകർ പറയുന്നു.
സാധാരണ ചുമ, വരണ്ട ചുമ, ഇന്‍ഫ്ലുവന്‍സ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിന് കായം സഹായകമാണ്. അതുപോലെ ആര്‍ത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാന്‍ കായത്തിന് കഴിയും. ആര്‍ത്തവ സമയത്ത് വേദന കൂടുതലാണെങ്കില്‍ ഒരു ഗ്ളാസ് മോരില്‍ 2 നുള്ള് കറുത്ത ഉപ്പും 1 നുള്ള് കായവും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
രോഗങ്ങളെ ചെറുക്കാൻ സ്വയം ചികിത്സ നടത്തരുത്. മികച്ച ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക
Post Your Comments