മുഖത്തെ കറുത്തപാടുകൾ അകറ്റാന്‍ തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍…

മുഖത്തെ കറുത്ത പാടുകളാണ് ചിലരെ അലട്ടുന്ന പ്രശ്നം. ചിലര്‍ക്ക് ചില ഭാഗങ്ങളിലെ ചർമ്മം സമീപഭാഗത്തെക്കാൾ ഇരുണ്ടനിറമുള്ളതായി കാണപ്പെടുന്നു. പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. അത്തരത്തിലുള്ള പാടുകളെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും.

കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും.

തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക.   15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയുക.

അര സ്പൂൺ തേനും അര കപ്പ് പപ്പായ ജ്യൂസും ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട് ടേബിൾ സ്പൂൺ തേനും ഒരു പഴവും നല്ല കുഴമ്പു രൂപത്തിലാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക.  15 മിനിറ്റ് കഴിയുമ്പോൾ നല്ല തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം.

രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ കോഫിയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ ഫേസ് പാക്ക്  സഹായിക്കും.

Share
Leave a Comment