ഇന്ന് അന്താരാഷ്ട്ര യുവജനദിനം. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ടീയ പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നത്. 2000 മുതലാണ് ദിനാചരണം ആരംഭിച്ചത്. രാഷ്ട്രീയ മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വര്‍ധിപ്പിക്കാമെന്ന ആലോചനയാണ് ഈ ദിനത്തിന്റെ പ്രത്യേകത.
രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവജനങ്ങളുടെ ആവശ്യമായ പങ്കാളിത്തം കണക്കിലെടുത്ത്, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1999 ഡിസംബര്‍ 17 ന് 54 നെതിരെ 120 വോട്ടിന് ലോക യുവജന ദിനം അംഗീകരിച്ചു.തുടർന്ന്, ആഗസ്റ്റ് 12ന് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു.
Post Your Comments