ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍ ഇത്തവണ ചെങ്കോട്ടയില്‍ കാര്യമായ അലങ്കാരങ്ങളുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ചെങ്കോട്ട അതിന്റെ യഥാര്‍ത്ഥ രൂപത്തിലാകും സ്വാതന്ത്ര്യ ദിനാഘോഷത്തിന് സാക്ഷ്യം വഹിക്കുക. അലങ്കാരമൊന്നും ഉണ്ടാകില്ലെങ്കിലും ചെങ്കോട്ടയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇത്തവണയും വിട്ടുവീഴ്ചയില്ല.
Read Also:പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളനേയുള്ളൂ, അത് വിശുദ്ധ ഗീവര്‍ഗീസാണ് : ജെയ്ക് സി തോമസ്
ചെങ്കോട്ടയുടെ മുന്നില്‍ പൂക്കള്‍ കൊണ്ട് G-20 ലോഗോ അലങ്കരിക്കും. വിവിധ സംസ്ഥാനങ്ങളിലെ 75 ദമ്പതികള്‍ പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞ് ചെങ്കോട്ടയിലെത്തും. സെന്‍ട്രല്‍ വിസ്ത കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ സംഭാവന നല്‍കിയ ശ്രം യോഗി വിശിഷ്ടാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. പ്രൈമറി സ്‌കൂള്‍ അധ്യാപിക, നഴ്സ്, മത്സ്യത്തൊഴിലാളി ഉള്‍പ്പെടെയുള്ളവരും വിശിഷ്ടാതിഥികളായെത്തും.
അതേസമയം, ചെങ്കോട്ടയില്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിലെ പതിനായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ നിരീക്ഷിക്കാന്‍ 1,000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളും എഫ്ആര്‍എസ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളുമായി സൈനികരെ വിന്യസിക്കും. ചെങ്കോട്ടയ്ക്ക് സമീപം ഡ്രോണ്‍, എയര്‍ക്രാഫ്റ്റ്, ആന്റി സ്‌നിക്കിംഗ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്
ഓഗസ്റ്റ് 15 ന് രാവിലെ 7:30 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തുന്നത്. ഇതിന് ശേഷം അദ്ദേഹം ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
Post Your Comments