Latest NewsKeralaNews

ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു, തെളിവുകള്‍ വേറെയുണ്ട്: ആരോപണവുമായി സിപിഎം സംസ്ഥാന സമിതി അംഗം

 

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം കോണ്‍ഗ്രസ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമാക്കുന്നു. എന്നാല്‍, അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍.

Read Also; ‘കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കും’: മന്ത്രി ജിആ‍ർ അനിൽ

ഉമ്മന്‍ ചാണ്ടിയുടെ കുടുംബം അക്കാര്യത്തില്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാടിനെ സംബന്ധിച്ച് കുടുംബക്കാര്‍ തന്നെ രംഗത്തുവന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് വി.ഡി സതീശന്‍ നിലപാട് വ്യക്തമാക്കേണ്ടത്. ചികിത്സയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചവര്‍ ഇന്നും പുതുപ്പള്ളിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് യുഡിഎഫുകാര്‍ ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു.

‘ഇന്ന് കണ്ണീര്‍ ഒഴുക്കുന്ന ആളുകള്‍ അത്തരം കാര്യങ്ങളില്‍ എടുത്ത നിലപാടിന്റെ പ്രത്യേകത കൊണ്ടാണ് ചരിത്രത്തില്‍ ഇല്ലാത്തവിധം സര്‍ക്കാരിന് ഇടപെടേണ്ടി വന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയതില്‍ വിശദീകരണം നല്‍കേണ്ടത് പ്രതിപക്ഷനേതാവാണ്. അവര്‍ വ്യക്തമാക്കിയാല്‍ അതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കും. തെളിവുകള്‍ വേറെയുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതിനാലാണ് ഇടതുസര്‍ക്കാരിലും മുഖ്യമന്ത്രിയിലും അവര്‍ക്ക് അഭയം പ്രാപിക്കേണ്ടിവന്നത്. അത് കോണ്‍ഗ്രസില്‍ അവര്‍ക്കുള്ള അവിശ്വാസമാണ്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തട്ടിപ്പിന്റെ കടയാണ് തുറന്നിരിക്കുന്നത്’, അനില്‍ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button