Latest NewsIndiaNews

രാജ്യം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം, കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ഉറപ്പു നല്‍കി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി.

Read Also: ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം: സഹോദരിയ്ക്ക് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കേന്ദ്രത്തിന്റെ മികവിനെ കുറിച്ചും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളില്‍ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളികളുയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button