പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പൊടിക്കൈകളാണ് എല്ലാവർക്കും അറിയേണ്ടതും. പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോയെന്ന് പലരും സംശയിക്കുന്നു. അതിവേഗം വണ്ണം കുറയ്ക്കാൻ വേണ്ടി പലരും പിന്തുടരുന്ന ഡയറ്റും അതുപോലെ മറ്റു കഠിനമായ വ്യായാമങ്ങളും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന ഈ മാറ്റങ്ങളെ ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നതാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകുന്നതെന്ന് പറയാം.
Read Also : പ്രവാസിയുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി: രണ്ട് പേർക്കെതിരേ കേസ്
കീറ്റോ ഡയറ്റ് പോലെയുള്ളവ പിന്തുടർന്ന് വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന നിരവധി ആളുകളുണ്ട്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും വ്യായാമം ചെയ്യാതെയും ഭാരം കുറയ്ക്കാം എന്ന മോഹന വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ശ്രമിക്കുക.
സമയമെടുത്ത് ഘട്ടംഘട്ടമായി വേണം ഭാരം കുറയ്ക്കാൻ. ഒരു മാസം എത്ര ഭാരം കുറയ്ക്കാമെന്ന് പ്രൊഫഷണലിൻ്റെ സഹായത്തോടെ മനസിലാക്കി പ്രവർത്തിക്കുക. ഒരു മാസം വെറും രണ്ടോ മൂന്നോ കിലോയാണ് ആരോഗ്യകരമായി കുറയ്ക്കാൻ കഴിയുന്നത്.
Post Your Comments