
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊണ്ണിയൂർ അമ്മു ഭവനിൽ ആദിത്യനെ (21)യാണ് കാട്ടാക്കട എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ആദിത്യൻ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് കഞ്ചാവ് കണ്ടെത്തിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാൾ മൊഴി നൽകി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
എക്‌സൈസ് ഇൻസ്‌പെക്ടർ വിഎൻ മഹേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ജയകുമാർ, ശിശുപാലൻ, പ്രശാന്ത്, സതീഷ് കുമാർ, ഹർഷ കുമാർ, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനിൽ കുമാർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
Post Your Comments