Latest NewsNewsIndia

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ലക്നൗ: സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Read Also: മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്, സിദ്ദിഖിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്: നടൻ മോഹൻലാല്‍

മിഷൻ ശക്തിയിലൂടെ സ്ത്രീകളുടെ സാമ്പത്തികശേഷി മെച്ചപ്പെടുത്താനും അതു വഴി സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ആക്കം കൂട്ടാനും സർക്കാരിന് സാധിച്ചു. പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

സ്ത്രീ-ശിശു സുരക്ഷാ ഓർഗനൈസേഷൻ ഓഗസ്റ്റ് നാല് വരെ സ്ത്രീകൾക്കെതിരായ 98.10 ശതമാനം കേസുകളും പരിഹരിച്ചു.സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് പവർ മൊബൈൽ, വനിതാ ഹെൽപ്പ് ഡെസ്‌ക്, വനിതാ പോലീസ് ബീറ്റ്, വനിതാ റിപ്പോർട്ടിംഗ് കൺസൾട്ടേഷൻ സെന്റർ എന്നിവ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞുവെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Read Also: അത്യന്തം വേദനാജനകം: സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചന കുറിപ്പുമായി സജി ചെറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button