Latest NewsKerala

മാവേലിക്കരയിൽ കാര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങി: സംഭവം ഇങ്ങനെ

ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിനുള്ളിൽ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിൽ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തി. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടർന്നാണോ അപകടം ഉണ്ടായതെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം. എഞ്ചിന്‍ ഭാഗത്ത് പ്രശ്നമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

അതേസമയം ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറ് സംഭവിച്ചിട്ടില്ലെന്നും കാറിനുള്ളിൽ നിന്നും തീ പടർന്നതാകാമെന്നും എം.വി.ഡി വ്യക്തമാക്കിയിരുന്നു. ക്യാബിനില്‍ നിന്ന് തന്നെയാണ് തീയുണ്ടായത് എന്നാണ് നിഗമനം. കാര്‍ പരിശോധിച്ച ഫോറന്‍സിക് സംഘം വൈകാതെ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറും. കഴിഞ്ഞദിവസമാണ് കാറിന് തീ പിടിച്ച് 35കാരന്‍ മരിച്ചത്.

മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണനാണ് മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വന്ന് തീയണച്ചെങ്കിലും കൃഷ്ണപ്രകാശിനെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. സീറ്റ് ബെല്‍റ്റും ഹാന്‍ഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു.

shortlink

Post Your Comments


Back to top button