Latest NewsKeralaNews

അതിർത്തി തർക്കം: പത്തനംതിട്ടയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊന്നു, ബന്ധുക്കളായ പ്രതികൾ പിടിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ബന്ധുക്കളായ രണ്ട് പ്രതികൾ പിടിയില്‍. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്. നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് കൊല്ലപ്പെട്ടത്.

ഏറെനാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായി.

ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രാധയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ  രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button