![](/wp-content/uploads/2023/08/anusha.jpg)
പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതക ശ്രമക്കേസിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യുന്നു. പ്രതി അനുഷയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം അരുണിൽ നിന്ന് ചോദിച്ചറിയും. ചോദ്യം ചെയ്യലിനായി അരുൺ പുളികീഴ് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
മുമ്പ് ഒരു തവണ അരുണിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസിൽ നിര്‍ണായകമായ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.
ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായുള്ള അപേക്ഷ നടപടികളുമായി പൊലീസ് മുന്നാട്ട് പോയിട്ടിണ്ട്. വാട്സ് ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും സുചനകൾ ലഭ്യമാകുമോ എന്നുള്ളതാണ് പൊലീസ് നോക്കുന്നത്.
Post Your Comments