Latest NewsKeralaNews

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഏഴു പേർ മുങ്ങി മരിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് റിപ്പോർട്ട് ചെയ്ത മുങ്ങി മരണങ്ങളിൽ ഏഴുപേർ മരിച്ചു. വൈക്കം വെള്ളൂരിൽ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറിൽ രണ്ട് എൻജിനിയറിങ് വിദ്യാർത്ഥികളുമാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.

പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ധനലക്ഷ്മി ശ്രീനിവാസൻ കോളേജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥികളായ ഷൺമുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. വൈക്കം വെള്ളൂരിൽ രാവിലെ ചെറുകര പാലത്തിന് സമീപമാണ് അപകടം. മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ(55) ജോൺസൺന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്.

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിലാണ് രണ്ടു വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി, പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല സ്വദേശി അനില എന്നിവരാണ് മരിച്ചത്.അനില കല്ലാർ ഗവൺമെന്റെ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയും ആണ്. കാൽവഴുതി വീണാകാം അപകടമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button