KeralaLatest NewsNews

മാധ്യമങ്ങള്‍ അവഗണിച്ച ഹരിയാനയിലെ ദൃശ്യങ്ങള്‍ പങ്കുവെച്ച് സന്ദീപ് വാചസ്പതി

കുട്ടികളെ ഇറക്കി ഇക്കാണിക്കുന്ന തെമ്മാടിത്തത്തിന് തിരികെ കിട്ടുമ്പോള്‍ ഇരവാദം മുഴങ്ങും, അപ്പോള്‍ മാത്രമേ മാധ്യമ കണ്ണുകള്‍ തെളിയൂ

ആലപ്പുഴ:ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയില്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയ്ക്ക് നേരെ ഒരു വലിയ ജനക്കൂട്ടം വ്യാപക ആക്രമണം അഴിച്ചുവിടുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പാടെ അവഗണിച്ച ചില ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

Read Also: കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം: പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകാനാകാതെ സർക്കാർ

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ഇക്കാണുന്ന സംഭവത്തെ ശുദ്ധ മലയാളത്തില്‍ ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങുക എന്ന് പറയും. മാധ്യമങ്ങള്‍ കാണാതെ പോകുന്ന, അവഗണിക്കുന്ന ഹരിയാനയിലെ ദൃശ്യങ്ങള്‍ ആണിത്. ഏറിയാല്‍ പത്തോ പന്ത്രണ്ടോ വയസുള്ള കുട്ടികളാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നത്. ഈ പ്രവര്‍ത്തി ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ച ഏക ഘടകം ഇവയൊക്കെ കാഫിറുകളുടെതാണ് എന്നത് മാത്രമാണ്. കുട്ടികളെ ഇറക്കി ഇക്കാണിക്കുന്ന തെമ്മാടിത്തത്തിന് തിരികെ കിട്ടുമ്പോള്‍ ഇരവാദം മുഴങ്ങും മാധ്യമ കണ്ണുകള്‍ തെളിയും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button