വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിന് എണ്ണതേച്ചു കുളി നല്ലതാണ്. ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും ഇത് ഉത്തമമാണ്.
Read Also : എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം: എം.വി ജയരാജന്
നിത്യേന എണ്ണ തേച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിൽ എണ്ണ ചെവിക്കുള്ളിലൊഴിക്കുകയും, ഉള്ളം കാലിൽ പുരട്ടുകയും, തലയിൽ(നിറുകയിൽ) തേക്കുകയും ചെയ്യാവുന്നതാണ്.
ചെവിയിൽ എണ്ണ നിർത്തിയാൽ കേൾവിക്കു കുറവോ കേൾക്കാൻ വയ്യായ്കയോ ഉണ്ടാകില്ല. കാലിനടിയിൽ തേക്കുന്നതുകൊണ്ട് കാലിന്റെ പരുപരുപ്പ്, വരൾച്ച, രൂക്ഷത, തളർച്ച, തരിപ്പ്, ഇവയെല്ലാം ശമിക്കുകയും കാലുകൾക്കു ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യും. കണ്ണിനു തെളിവുണ്ടാകും. കാൽ വിള്ളൽ ഉണ്ടാകില്ല. നിറുകയിൽ എണ്ണ തേക്കുന്നതു കൊണ്ട് നല്ല ഉറക്കവും ദേഹത്തിനു സുഖവുമുണ്ടാകും.
Post Your Comments