KeralaLatest NewsNews

ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി ഹിമാലയ് മാരുതി ദേവ്‌കോട്ട് (24 )ആണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന ബോര്‍ഡ് ഘടിപ്പിച്ച് ബീക്കണ്‍ ലൈറ്റ് വച്ച ഇന്നോവ കാറില്‍ രണ്ടു ദിവസം മുന്‍പ് ചെറായി ബീച്ചില്‍ റിസോര്‍ട്ടില്‍ എത്തിയ ഇയാള്‍ക്ക് ഒപ്പം മറ്റ് 3 യുവാക്കളും ഉണ്ടായിരുന്നു.

Read Also: കാത്തിരിപ്പുകൾക്ക് വിരാമമിടുന്നു, ഷവോമി റെഡ്മി നോട്ട് 13 പ്രോ ഉടൻ വിപണിയിൽ എത്തും

വെള്ളിയാഴ്ച പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച സംഘത്തെ റിസോര്‍ട്ട് ഉടമ തടഞ്ഞുവെക്കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ജുഡീഷ്യല്‍ ഓഫീസറാണെന്ന് അവകാശപ്പെട്ട് ഫോട്ടോ ഷൂട്ട് നടത്താന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ പ്രതി ബന്ധപ്പെടുകയായിരുന്നെന്നും, വാഹനം അയച്ചു തന്ന് കൂടെ കൂട്ടുകയായിരുന്നു എന്നുമാണ് കൂടെയുള്ളവര്‍ പറയുന്നത്. സമാന രീതിയില്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് തരപ്പെടുത്തിയതാണ് വാഹനം എന്ന് ഡ്രൈവര്‍ പറയുന്നു.

മുംബൈയില്‍ നിന്ന് പുറപ്പെട്ട സംഘം മുരടേശ്വരത്ത് വിഐപിയായി എത്തുകയും തുടര്‍ന്ന് ചെറായി ബീച്ചിലെത്തി റിസോര്‍ട്ടില്‍ താമസിച്ചു വരികയുമായിരുന്നു. പൊലീസ് പിടിയിലായപ്പോഴാണ് കൂടെയുണ്ടായിരുന്നത് വ്യാജ ജഡ്ജ് ആണെന്ന് മറ്റുള്ളവര്‍ പോലും അറിഞ്ഞത് എന്നാണ് വിവരം. റിസോര്‍ട്ടുടമയുടെ പരാതിയില്‍ മുനമ്പം പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നാണ് മുനമ്പം പൊലീസ് പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button