Latest NewsKeralaNews

ആരോഗ്യ ഗവേഷണ രംഗത്ത് കേരളത്തിന് വ്യത്യസ്തമായ നയം വേണ്ടതുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തിൽ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്. ടി), കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം (കെ.എം.ടി.സി) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ബയോമെഡിക്കൽ ട്രാൻസ്ലേഷനൽ റിസർച്ച് അന്താരാഷ്ട്ര കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: വീ​ടി​നു​ള്ളി​ൽ യുവാവും യുവതിയും തൂങ്ങി മരിച്ചു: മൃ​ത​ദേ​ഹ​ങ്ങ​ൾ അഴുകിയ നിലയിൽ

കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒന്നാമതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ അല്ല നമുക്കുള്ളത്. നാം നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ വികസിത രാഷ്ട്രങ്ങളുടേതിന് സമാനമാണ്. അത് സൂചിപ്പിക്കുന്നത് ആരോഗ്യ ഗവേഷണ മേഖലയിൽ ദേശീയതലത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നയമാണ് കേരളത്തിൽ വേണ്ടത് എന്നതാണ്. ആ നയം ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തവും അതേ സമയം ലോകനിലവാരത്തിലുള്ളതായിരിക്കുകയും വേണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസിത രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണ നിലവാരത്തിലേക്ക് കേരളത്തിന് ഉയരാൻ സാധിച്ചിട്ടില്ല. നമ്മുടെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണം എന്നാണ് സർക്കാരിന്റെ ലക്ഷ്യം. ആരോഗ്യ ഗവേഷകരുടെ ശ്രദ്ധ പതിയേണ്ട പല പ്രശ്നങ്ങളും കേരളത്തിൽ വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിട്ടുമാറാത്ത രോഗങ്ങളും പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങളും വർധിച്ചുവരികയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. സാമ്പത്തിക അസമത്വം മൂലമുള്ള പ്രശ്നങ്ങൾ, പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ, അവരുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനം വികസിപ്പിക്കേണ്ട ആവശ്യകത എന്നിവയുണ്ട്. ആരോഗ്യ പരിപാലന സംവിധാനം അതിന്റെ വികസനത്തിനാവശ്യമായ പുതിയ അറിവുകൾ കണ്ടെത്തണം. അത് കാലതാമസമില്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും വേണം. ആ ലക്ഷ്യത്തിൽ ഊന്നിയാണ് ട്രാൻസ്ലേഷനൽ ഗവേഷണത്തിന് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകുന്നത്. പല പ്രാദേശിക രോഗങ്ങളുടെയും മൂലകാരണം വ്യക്തമല്ല. ഇതിന് വിദഗ്ധ പഠനം വേണ്ടതുണ്ട്. ആരോഗ്യ സർവകലാശാല, സംസ്ഥാനത്തെ പ്രഗല്ഭ മെഡിക്കൽ കോളജുകൾ, നഴ്സിങ്ങ്, ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണമൊരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വിഷ്ണുമൂര്‍ത്തിയും മുത്തപ്പനും മിത്താണെന്ന് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പറയാനുള്ള ധൈര്യമുണ്ടോ ഷംസീറിന് ? കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button