മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. പലപ്പോഴും പോഷകാഹാരക്കുറവിന്റെ ഫലമായാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മുടികൊഴിച്ചിൽ നിയന്ത്രിക്കാനാകും.
‘മലിനീകരണം മുതൽ പോഷകാഹാരക്കുറവ് വരെ, മുടികൊഴിച്ചിലിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഭക്ഷണത്തിൽ വിത്തുകളും നട്സും ഉൾപ്പെടുത്തുന്നത് മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും മുടികൊഴിച്ചിൽ ചെറുക്കാനും സഹായിക്കും.
സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കളാൽ നിറഞ്ഞ മത്തങ്ങ വിത്തുകൾ അധിക ടെസ്റ്റോസ്റ്റിറോൺ മൂലമുണ്ടാകുന്ന മുടി കൊഴിയുന്നത് തടയാൻ സഹായിക്കുന്നു.
വാൾനട്ട് രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണം മാത്രമല്ല മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധി കൂടിയാണ്. ആന്റിഓക്സിഡന്റുകളുടെയും ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് വാൾനട്ട്. അഥ് കൊണ്ട് തന്നെ മുടി വളർച്ച ഉൽപ്പാദിപ്പിക്കുന്നതിന് അവയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഒമേഗ-3 ഫാറ്റി ആസിഡുകളും ലിഗ്നൻസും ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ മികച്ച രക്തചംക്രമണം ഉത്തേജിപ്പിക്കുക ചെയ്യും.
സൂര്യകാന്തി വിത്തുകൾ ഗാമാ-ലിനോലെനിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് മുടിയിഴകളെ കൂടുതൽ മൃദുവും തിളക്കവും നനവുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്ന ശക്തമായ പോഷകമാണ്. കൂടാതെ, ഇത് പ്രവർത്തനരഹിതമായ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും പുതിയ രോമവളർച്ച ഉത്പാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Post Your Comments