KeralaLatest NewsNews

നമിതയുടെ മരണം: പ്രതി ആന്‍സണ്‍ റോയിയെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അ‌മിതവേഗതയിൽ എത്തിയ ​ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി ആർ. നമിത കൊല്ലപ്പെട്ട കേസിലെ പ്രതി ആയവന ഏനാനല്ലൂർ കുഴുമ്പിത്താഴം കിഴക്കേ മുട്ടത്ത് ആൻസൻ റോയി (22)യെ റിമാൻഡ് ചെയ്തു. പ്രതിയെ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ്‌ ചെയ്തത്.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. ഡിസ്ചാർജ് ചെയ്ത ഉടനെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചോദ്യം ചെയ്യലുകൾക്കും തിരിച്ചറിയലുകൾക്കും ശേഷം ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. മനപ്പൂർവമായ നരഹത്യ, വധശ്രമം എന്നീ കുറ്റങ്ങളാണ് റിമാൻഡ്‌ റിപ്പോർട്ടിൽ പോലീസ് ചാർത്തിയിരിക്കുന്നത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നും റിപ്പോർട്ടിലുണ്ട്.

shortlink

Post Your Comments


Back to top button