Latest NewsKerala

വിശ്വാസമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്ര ഭരണത്തില്‍ നിന്നും പുറത്ത് പോകണം: കെപി ശശികല

താൻ പറഞ്ഞത് ശരിയാണെന്നും പിന്നോട്ടില്ലെന്നും സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കുമ്പോള്‍ ഇത് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍. ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് ഹിന്ദു സംഘടനകളുടെ സമരമാണ്. ഹിന്ദു ദൈവങ്ങള്‍ മിത്തുകള്‍ എന്ന പറഞ്ഞതിനാല്‍ ഈ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഒരു കാരണവശാലം ക്ഷേത്ര ഭരണത്തില്‍ തുടരരുതെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.

ക്ഷേത്രങ്ങള്‍ ഹൈന്ദവ ഭക്തരെ ഏല്‍പ്പിക്കണം. വിശ്വാസമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്ര ഭരണത്തില്‍ നിന്നും പുറത്ത് പോകണമെന്നും അവര്‍ പറഞ്ഞു. ഷംസീറിനെ സിപിഎമ്മിന്റെ സ്പീക്കറാക്കി സിപിഎം പറയുവാന്‍ ആഗ്രഹിക്കുന്നത് പറയിപ്പിക്കുകയാണ് ചെയ്തത്. മാപ്പ് പറയില്ലെന്നും പിന്നോട്ടില്ലെന്നും പറഞ്ഞത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്.

ശബരിമല വിഷയത്തില്‍ സിപിഎം എന്താണോ ചെയ്തത് അതിന്റെ വേറെ ഒരു വേര്‍ഷനാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശശികല കുറ്റപ്പെടുത്തുന്നു. എങ്ങനെയാണോ ശബരിമല വിശയത്തില്‍ ഹൈന്ദവ സമൂഹം പോരാടിയത് അതേ രീതിയില്‍ തന്നെയായിരിക്കും ഇതിലും ഭക്തരുടെ പ്രതികരണം. കെട്ട് കഥയാണെന്ന് പറയുന്നവര്‍ ക്ഷേത്ര ഭരണത്തില്‍ ഇരുന്നാല്‍ അവര്‍ അത് നശിപ്പിക്കുവാന്‍ മാത്രമെ ശ്രമിക്കുവെന്നും ശശികല ടീച്ചര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button