തിരുവനന്തപുരം: വിശ്വാസവും ശാസ്ത്രവും ഒരിക്കലും ചേരാത്ത രണ്ട് പാരലല്‍ ലൈനുകള്‍ എന്ന് പൂര്‍ണ്ണ ബോധമുള്ളവര്‍ തന്നെയാണ് ഹിന്ദുക്കളെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി. സ്വന്തം വിശ്വാസത്തില്‍ എത്രയോ ശാസ്ത്രബോധത്തെയും യുക്തിയെയും വെല്ലുവിളിക്കുന്ന സംഗതി ഉണ്ടായിട്ടും അതൊന്നും ചൂണ്ടി കാണിക്കാതെ ഇതര മതത്തിലെ വിശ്വാസങ്ങളില്‍ ഉള്ള അശാസ്ത്രീയത കുട്ടികള്‍ക്ക് മുന്നില്‍ ചൂണ്ടി കാണിക്കുന്നത് മനഃപൂര്‍വം ഉള്ള കുത്തിത്തിരിപ്പ് തന്നെയാണെന്നും അവര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. ഇത് മാത്രമാണ് ഹിന്ദു വിശ്വാസികള്‍ക്ക് ഇത്രമേല്‍ രോഷം ഉണ്ടാവാന്‍ ഉള്ള കാരണമെന്നും അഞ്ജു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘വിശ്വാസവും ശാസ്ത്രവും ഒരിക്കലും ചേരാത്ത രണ്ട് പാരലല്‍ ലൈനുകള്‍ എന്ന് പൂര്‍ണ്ണ ബോധമുള്ളവര്‍ തന്നെയാണ് ഹിന്ദുക്കള്‍ ! അവര്‍ സ്വന്തം വിശ്വാസത്തെ ചേര്‍ത്ത് നിര്‍ത്തി ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ട് ശാസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ? വിശ്വാസത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? രണ്ടിനും ഉത്തരം ഇല്ല എന്ന് തന്നെയാണ്. ഇനി വിശ്വാസി അല്ലാത്ത ഒരാള്‍ ശാസ്ത്രത്തില്‍ മാത്രം വിശ്വസിച്ചു അതിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ട് മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എന്തെങ്കിലും ദോഷം സംഭവിക്കുന്നുണ്ടോ? അതിനും ഉത്തരം ഇല്ല എന്ന് തന്നെയാണ്. പിന്നെന്ത് കൊണ്ട് ഗണപതി ഭഗവാന് മിത്ത് ആണെന്ന് സ്പീക്കര്‍ പറഞ്ഞത് വിശ്വാസികളായ ഹിന്ദുക്കളെ അരിശം കൊള്ളിക്കുന്നു?? അതിന് വ്യക്തമായ കാരണമുണ്ട്. വെറും നാല് വരികള്‍ കൊണ്ട് തീര്‍ക്കാമായിരുന്ന ഒരു നാവു പിഴയെ ഇത്രമേല്‍ വഷളാക്കിയത് ഈ സ്പീക്കര്‍ തന്നെ ആയത് കൊണ്ട്!’
‘ഞാന്‍ ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ആണ്. ഗണപതിയെന്നത് മിത്ത് ആകുന്നത് പോലെ അല്ലാഹുവും, യഹോവയും മിത്താണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭഗവത് ഗീതയും, ഖുര്‍ആനും, ബൈബിളും, ഈ മൂന്ന് മത ഗ്രന്ഥങ്ങളും തീര്‍ത്തും ഭൗതിക കവാദിയായ എന്നെ സംബന്ധിച്ച് മനുഷ്യ നിര്‍മ്മിതങ്ങളായ സാഹിത്യ സൃഷ്ടികള്‍ മാത്രമാണ്.’ ഈ നാല് വരികള്‍ കൊണ്ട് തീര്‍ക്കേണ്ടതായ ഒരു വിവാദത്തെ ഇത്രമേല്‍ ആളിക്കത്തിച്ചത് അയാളിലെ മതവാദിയാണ്’.
ഇനി കുന്നത്തൂര്‍ നടന്ന ശാസ്ത്രാവബോധം വരുത്തുന്ന പ്രസംഗത്തെ എടുത്ത് കാണിച്ചു അയാളെ ന്യായീകരിക്കാന്‍ നില്‍ക്കുന്നവരോടാണ്. സ്വന്തം മത വിശ്വാസത്തെ തൊട്ടു കളിക്കാന്‍ നില്‍ക്കാതെ,അടുത്ത ഒരാളുടെ മത വിശ്വാസത്തെ എടുത്ത്, കുട്ടികള്‍ക്ക് മുന്നില്‍ ഉദാഹരിക്കുവാന്‍ ശ്രമിക്കുന്ന ആള് ശാസ്ത്രബോധം ഉള്ള ആള് അല്ല. അന്ന് ആ പ്രസംഗത്തില്‍ അദ്ദേഹം എന്തെങ്കിലും ഉദാഹരണം സ്വന്തം മത വിശ്വാസത്തില്‍ നിന്നും എടുത്തുവോ? ചന്ദ്രനെ പിളര്‍ത്തിയ കഥ ചന്ദ്രയാന്‍ കാലഘട്ടത്തില്‍ വിശ്വസിക്കേണ്ടി വരുന്നത് ശാസ്ത്രാവബോധം അല്ലെന്നു പറഞ്ഞുവോ? ഇല്ല അതിനര്‍ത്ഥം അയാള്‍ ശാസ്ത്രബോധം ഉള്ള ആള് അല്ല മറിച്ച് തീര്‍ത്തും ഒരു വര്‍ഗീയവാദിയാണ് എന്ന് തന്നെയാണ്’.
‘അതില്‍ ഉദാഹരിച്ച കാര്യങ്ങള്‍ നോക്കാം 1)പുഷ്പക വിമാനം എന്തുകൊണ്ട് അത് തന്നെ ഉദാഹരിച്ചു? അല്‍ ബുറാഖ് എന്ന ചിറകുള്ള കുതിരപ്പുറത്തു കയറി ഏഴ് ലോകങ്ങളില്‍ പോയ ആളുടെ കഥ എടുത്ത് ഉദാഹരിച്ചു കൂടെ?? 2) IVF -കൗരവപ്പട, 3) പ്ലാസ്റ്റിക് സര്‍ജറി -ഗണപതി! സ്വന്തം വിശ്വാസത്തില്‍ എത്രയോ ശാസ്ത്രബോധത്തെയും യുക്തിയെയും വെല്ലുവിളിക്കുന്ന സംഗതി ഉണ്ടായിട്ടും അതൊന്നും ചൂണ്ടി കാണിക്കാതെ ഇതര മതത്തിലെ വിശ്വാസങ്ങളില്‍ ഉള്ള അശാസ്ത്രീയത കുട്ടികള്‍ക്ക് മുന്നില്‍ ചൂണ്ടി കാണിക്കുന്നത് മനഃപൂര്‍വം ഉള്ള കുത്തിത്തിരിപ്പ് തന്നെയാണ്. ഇത് മാത്രമാണ് ഹിന്ദു വിശ്വാസികള്‍ക്ക് ഇത്രമേല്‍ രോഷം ഉണ്ടാവാന്‍ ഉള്ള കാരണം. ശ്രീ ഷംസീര്‍ കാണിച്ച ഹൈന്ദവ വിരുദ്ധതയ്ക്ക് സപ്പോട്ട കൊടുക്കുന്ന കമ്മി ഊണിസ്റ്റ് ഇരട്ടത്താപ്പ് പരിപ്പ് ഇനി ഇവിടുത്തെ വിശ്വാസികളും ശാസ്ത്രബോധവും രണ്ടായി തന്നെ കാണുന്ന ബോധമുള്ള ഹിന്ദുക്കളുടെ അടുപ്പില്‍ വേവില്ല ??????’
Post Your Comments