KeralaLatest NewsNews

വിഴിഞ്ഞത്തിന് ആശ്വാസ നടപടിയുമായി മദ്രാസ് ഹൈക്കോടതി, തമിഴ്നാട് സർക്കാരിന്റെ ഉത്തരവിന് സ്റ്റേ

തമിഴ്നാട്ടിൽ നിന്നാണ് കല്ലുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്

വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് മദ്രാസ് ഹൈക്കോടതി. തുറമുഖത്തിന്റെ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ തമിഴ്നാട്ടിൽ നിന്നും കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ പുറത്തുവിട്ട ഉത്തരവാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ താൽക്കാലികമായി ചെയ്തിട്ടുള്ളത്. തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ, വിഴിഞ്ഞം തുറമുഖ നിർമ്മാണം പ്രതിസന്ധിയിലാണെന്ന് അദാനി ഗ്രൂപ്പ് കേരള സർക്കാറിനെ അറിയിച്ചിരുന്നു.

കല്ലും മണലും കൊണ്ടുവരുന്നതിന് 10 ചക്രത്തിന് മുകളിലുള്ള ലോറികൾ ഉപയോഗിക്കരുതെന്നും, 28,000 കിലോയ്ക്ക് മുകളിൽ ഭാരമുള്ള വസ്തുക്കൾ ലോറിയിൽ കയറ്റരുതെന്നുമാണ് തമിഴ്നാട് സർക്കാർ അറിയിച്ചത്. നിലവിൽ, ഈ നിയന്ത്രണങ്ങളാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളത്. മൺസൂൺ കഴിയുന്നതിനു മുൻപ് തന്നെ നിർമ്മാണത്തിന് ആവശ്യമായിട്ടുള്ള കല്ലുകൾ ശേഖരിക്കാനുള്ള നടപടികൾ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നാണ് ഈ കല്ലുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. എന്നാൽ, ഇങ്ങനെ വരുന്ന വാഹനങ്ങൾക്കും സഞ്ചരിക്കുന്ന പാതകൾക്കും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധികൾ ആരംഭിച്ചത്.

Also Read: പാലക്കാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച സംഭവം: പീഡനത്തിനിരയായെന്ന് കണ്ടെത്തി, യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button