ബോളിവുഡ് താരസുന്ദരി കങ്കണ റണൗട്ടിനെതിരെ മുൻ കാമുകൻ അദ്ധ്യായൻ സുമന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കങ്കണയ്ക്കെതിരായ തുറന്നു പറച്ചിലില്‍ കുറ്റബോധമില്ലെന്നും ഇക്കാര്യങ്ങൾ സത്യമാണെന്നും വീണ്ടും പറഞ്ഞിരിക്കുകയാണ് അദ്ധ്യായൻ സുമൻ.
പൂജാഭട്ട് സംവിധാനം ചെയ്ത റാസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കങ്കണയും അദ്ധ്യായനും പ്രണയത്തിലായത്. എന്നാൽ 2009ല്‍ ഇരുവരും പിരിയുകയും ചെയ്തു. തന്നില്‍ ദുര്‍മന്ത്രവാദം നടത്താൻ കങ്കണ ശ്രമിച്ചെന്നും ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിപ്പിച്ചെന്നും അദ്ധ്യായൻ സുമൻ നടിയുമായി പിരിഞ്ഞതിന് പിന്നാലെ ആരോപിച്ചിരുന്നു. ഒരു ദിവസം രാത്രി 12 മണിക്ക് കറുത്ത വസ്ത്രമണിഞ്ഞ് കങ്കണ പൂജ ചെയ്തെന്നും ചില മന്ത്രങ്ങള്‍ ചൊല്ലാൻ കങ്കണ നിര്‍ബന്ധിച്ചെന്നും പിന്നീട് ഒരു മുറിയില്‍ പൂട്ടിയിട്ടെന്നുമായിരുന്നു സുമന്റെ വെളിപ്പെടുത്തൽ. ഈ പറഞ്ഞതിലൊന്നും കുറ്റബോധമില്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് അദ്ധ്യായൻ. ന്യൂസ് 18 ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ധ്യായൻ ഇക്കാര്യം പറഞ്ഞത്.
‘എന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സംസാരിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. ഏതൊരു മനുഷ്യനേയും പോലെയാണ് ഞാനും സംസാരിച്ചത്. ആളുകള്‍ക്ക് എന്റെ ഭാഗം അറിയാത്തതിനാലാണ്. പത്രസമ്മേളനം നടത്തുകയോ എനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ മാത്രമാണ് സംസാരിച്ചത്. എന്നോട് തന്നെയുള്ള ബഹുമാനത്തിന്റെ പേരില്‍ പറഞ്ഞതാണ് അത്’- അധ്യായന്‍ പറയുന്നു.
Post Your Comments