KeralaLatest NewsNews

ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു: പ്രതിഷേധവുമായി ഭക്തജനങ്ങള്‍

നന്തിവാഹനത്തിന്റെ ചെവികള്‍ പൊട്ടിയിരുന്നതായും ആരോപണമുണ്ട്

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തില്‍ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു. ഇന്നലെ രാത്രി 10 മണിയോടെ സംഭവം പ്രദോഷ ശീവേലി നടക്കുന്നതിനിടെയാണ് ശീവേലി വിഗ്രഹം നിലത്തുവീണത്.

നന്തി വാഹനത്തിലാണ് ശീവേലിക്കായി വിഗ്രഹം എഴുന്നള്ളിക്കുന്നത്. നന്തിവാഹനത്തിന്റെ ചെവികള്‍ പൊട്ടിയിരുന്നതായും ആരോപണമുണ്ട്.

read also: വീടിന് പുറത്തിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിയെ തല്ലിക്കൊന്ന് അച്ഛനും അമ്മാവനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ശീവേലി നടത്തുന്നതിനിടെ പൂജാരിമാരുടെ കയ്യില്‍ നിന്നും നന്തിവാഹനം ഉള്‍പ്പെടെ ശീവേലി വിഗ്രഹം നിലത്തേക്ക് വീഴുകയായിരുന്നു. നിലത്തുവീണ വിഗ്രഹവുമായി ശീവേലി നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ മുതിര്‍ന്നതോടെയാണ് ഭക്തജനങ്ങള്‍ പ്രതിഷേധം ഉയർത്തിയത്. തുടർന്ന് ക്ഷേത്രം മാനേജരെ തടഞ്ഞുവച്ചു.

സംഭവം അറിഞ്ഞ് കൂടുതല്‍ ഭക്തര്‍ സ്ഥലത്തെത്തി. ദേവപ്രശ്‌നം നടത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രീകണ്‌ശ്വേരം ക്ഷേത്ര നടത്തിപ്പിനെതിരെ നേരത്തെയും നിരവധി ആക്ഷേപം ഉയര്‍ന്നിരുന്നു.

shortlink

Post Your Comments


Back to top button