Latest NewsKeralaNews

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ രണ്ടു യാത്രക്കാരെ ഉള്‍പ്പെടെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി

മുംബൈ: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാല് പേരെ വെടിവച്ചു കൊലപ്പെടുത്തി. ഒരു ആർപിഎഫ് എഎസ്ഐയും രണ്ട് യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

മീരറോഡിനും ദഹിസറിനും ഇടയില്‍ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവയ്പ്പ് നടന്നത്. വെടിവച്ച ശേഷം ദഹിസർ സ്റ്റേഷന് സമീപം ചാടി ഇറങ്ങിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. പിടിയിലായ ഇയാളെ ചോദ്യം ചെയ്ത് വരികയാണ് എന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കയ്യില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരൂ.

shortlink

Post Your Comments


Back to top button