അടുക്കളയില്‍ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളുത്തുള്ളി. വളരെയധികം ഔഷധ-ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. എന്നാല്‍ വെള്ളുത്തുള്ളിയുടെ തൊലി കളയുക എന്നത് കുറച്ച് ശ്രമകരമായ പ്രവര്‍ത്തി തന്നെയാണ്.
ഒരു അല്ലി വെളുത്തുള്ളിയുടെ തൊലി കളയണമെങ്കില്‍പ്പോലും ധാരാളം സമയമെടുക്കും. എന്നാല്‍ വെളുത്തുള്ളിയുടെ തൊലി കളയാന്‍ ഇഷ്ടമില്ലാത്തവര്‍ക്കായി ഒരു ഈസി ടിപ്സ് പറഞ്ഞുതരാം. വെളുത്തുള്ളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ എളുപ്പം തൊലി കളയാന്‍ കഴിയും.
അല്ലെങ്കില്‍ ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതില്‍ വെളുത്തുള്ളി ഇട്ട് 2 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഒരു കിച്ചണ്‍ ടവ്വലിന് അകത്ത് വച്ച് അമര്‍ത്തിക്കൊടുത്താല്‍ വളരെ എളുപ്പം വെളുത്തുള്ളിയുടെ തൊലി കളയാന്‍ സാധിക്കും.
ഇനി മറ്റൊരു മാര്‍ഗമുണ്ട് . കുറച്ചുവെള്ളം തിളപ്പിച്ചതിനു ശേഷം വെളുത്തുള്ളി അല്ലികള്‍ 10 മിനിറ്റ് അതിനകത്ത് ഇട്ടുവയ്ക്കുക. അതിനുശേഷം അല്ലികളില്‍ നിന്നും തൊലികള്‍ വേഗത്തില്‍ ഇളക്കിയെടുക്കാന്‍ സാധിക്കും.
Post Your Comments