സിംഗപ്പൂര്‍ : മയക്കുമരുന്നു കേസിൽ പിടിക്കപ്പെട്ട സരിദേവിയുടെ വധശിക്ഷ നടപ്പിലാക്കി. 2016 ജൂണ്‍ 17 ന് സിംഗപ്പൂരിലെ എച്ച്ഡിബി ഫ്ലാറ്റില്‍നിന്നും മയക്കു മരുന്നോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് 2018 സെപ്തംബര്‍ 20-ന്, ഇവർക്ക് വധശിക്ഷ വിധിച്ചു. സരിദേവി ബിന്റെ ജമാനി എന്ന നാല്പത്തിയഞ്ചുകാരിയെ വെള്ളിയാഴ്ച തൂക്കിലേറ്റിയതായി സിംഗപ്പൂരിലെ സെൻട്രല്‍ നാര്‍ക്കോട്ടിക് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2004-ന് ശേഷം ഏകദേശം 20 വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ വനിതയാണ് സരിദേവി.
വധശിക്ഷ വിധിച്ച സമയത്ത്, സരിദേവിക്കു നിരന്തരമായ വിഷാദരോഗവും ഗുരുതരമായ ലഹരിവസ്തുക്കളുടെ ഉപയോഗ ക്രമക്കേടും അനുഭവിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.
Post Your Comments