സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായ തുക വർദ്ധിപ്പിച്ചു. നിലവിൽ, 1.5 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ, ഇനി മുതൽ 3 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.
ക്ലാസ് ഫോർ ജീവനക്കാർക്ക് പുറമേ, പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായവും ഉയർത്തിയിട്ടുണ്ട്. നിലവിൽ, ഈ കാറ്റഗറിയിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് നിലവിലുള്ള 1 ലക്ഷം രൂപയിൽ നിന്നും 1.5 ലക്ഷം രൂപയാക്കി ഉയർത്തുന്നതാണ്. ധനസഹായത്തിൽ വർദ്ധനവ് വരുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments