ശാസ്ത്ര ലോകത്ത് വീണ്ടും നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപം ഇന്ന് നടക്കും. ചന്ദ്രയാൻ -3 വിക്ഷേപണത്തിന് പിന്നാലെയാണ് പുതിയ നേട്ടം കൂടി കൈവരിക്കാൻ ഒരുങ്ങുന്നത്. ഇന്ന് രാവിലെ 6.30-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഡിഎസ്ആറും, 6 ചെറിയ ഉപഗ്രഹങ്ങളുമടക്കം ആകെ 7 ഉപകരണങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക.
ഭൂമിയിൽ നിന്ന് 535 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഈ ഉപഗ്രഹങ്ങൾ കുതിച്ചുയരുന്നത്. പിഎസ്എൽവിയുടെ 59-ാമത് വിക്ഷേപണമാണ് ഇക്കുറി നടക്കുന്നത്. പിഎസ്എൽവി സി56 എന്നാണ് റോക്കറ്റിന് നൽകിയിരിക്കുന്ന പേര്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയും, സിംഗപ്പൂർ സർക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡിഎസ്ആർ ഉപഗ്രഹങ്ങളും പിഎസ്എൽവി വിക്ഷേപിക്കുന്നത്. നേരത്തെ ജൂലൈ 26-നാണ് വിക്ഷേപണത്തിനായുള്ള തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവിധ സാങ്കേതിക കാരണങ്ങളെ തുടർന്ന് വിക്ഷേപണം ഇന്നേക്ക് മാറ്റുകയായിരുന്നു.
Post Your Comments