ഇന്ത്യൻ വ്യോമ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സുരക്ഷാ വാരം സംഘടിപ്പിക്കാൻ ഒരുങ്ങി സിവിൽ ഏവിയേഷൻ സുരക്ഷാ ബ്യൂറോ. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5 വരെയാണ് സുരക്ഷാ വാരം സംഘടിപ്പിക്കുന്നത്. ‘കാണുക, പറയുക, സുരക്ഷിതമാക്കുക’ എന്നതാണ് ഈ വർഷത്തെ സുരക്ഷാ വാരാചരണത്തിന്റെ പ്രധാന മുദ്രാവാക്യം. ഏവിയേഷൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കും, യാത്രക്കാർക്കും ഇടയിൽ സുരക്ഷാ അവബോധം സൃഷ്ടിക്കുക എന്നതാണ് സുരക്ഷാ വാരം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ ടെക്നോളജികൾ വളർച്ച പ്രാപിച്ചതോടെ നിരവധി തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളും ഉയർന്നിട്ടുണ്ട്. ഇതിന് അനുസൃതമായി സുരക്ഷ വർദ്ധിപ്പിക്കേണ്ടതും, ഉദ്യോഗസ്ഥ തലത്തിൽ അവബോധം സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്. സുരക്ഷാ വാരത്തിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കുമെന്ന് ഏവിയേഷൻ ബ്യൂറോ അറിയിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർലൈൻസ്, സിഐഎസ്എഫ്, യാത്രക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ഉള്ളവരും സുരക്ഷാ വാരാചരണത്തിൽ പങ്കെടുക്കുന്നതാണ്.
Also Read: രാജ്യത്തിന് വീണ്ടും അഭിമാനം: പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപണം ഇന്ന്
Post Your Comments