രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ യുഎസ് ചിപ്പ് നിർമ്മാണ കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്. റിപ്പോർട്ടുകൾ പ്രകാരം, 3,300 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് എഎംഡി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡിസൈൻ സെന്റർ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ മാർക്ക് പേപ്പർമാസ്റ്റർ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
ബെംഗളൂരുവിലാണ് എഎംഡി ഡിസൈൻ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇവ യാഥാർത്ഥ്യമാകുന്നതോടെ അടുത്ത 5 വർഷത്തിനുള്ളിൽ എൻജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 3,000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നതാണ്. നിലവിൽ, ഇന്ത്യയിൽ മാത്രം കമ്പനിക്ക് 6,500-ലധികം ജീവനക്കാരാണ് ഉള്ളത്. എഎംഡി ചിപ്പുകൾ പേഴ്സണൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങളിൽ ഘടിപ്പിക്കുന്നുണ്ട്.
Also Read: മധ്യപ്രദേശില്‍ 12 കാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി
Leave a Comment